- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെ പത്തു മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങി; ശ്വാസതടസം അനുഭവപ്പെട്ട കുട്ടിക്ക് രക്ഷകരായത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍
പത്തു മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങി

കളിക്കുന്നതിനിടെ പത്തു മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് അടപ്പ് പുറത്തെടുത്ത് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്. കളിച്ചു കൊണ്ടിരുന്നതിനിടയില്‍ കുട്ടി അടപ്പ് വായിലിടുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടപ്പ് എടുക്കാന്‍ കഴിഞ്ഞില്ല.
തൊണ്ടയില്‍ പൂര്‍ണമായും അടഞ്ഞ നിലയില്‍ നിന്നിരുന്ന അടപ്പ് നീണ്ട പരിശ്രമത്തിലൂടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്ടര്‍മാര്‍ പുറത്തെടുത്തത് . മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്‌നേഹ, ഡോ . സയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.


