- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിന്‍ തകരാറിലായി; കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു
ട്രെയിന്‍ തകരാറിലായി; കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു

X
കൊച്ചി: ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനില്‍വെച്ചാണ് ട്രെയിന്‍ തകരാറിലായത്. തകരാറിലായ ട്രെയിന്‍ മറ്റൊരു ട്രെയിനില്‍ കെട്ടിവലിച്ച് മുട്ടം യാര്‍ഡിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്.
കെട്ടിവലിച്ചു കൊണ്ടുപോകുന്ന ട്രെയിനിന്റെ വേഗതയ്ക്കനുസരിച്ചാണ് നിലവില്‍ തൃപ്പൂണിത്തുറ ഭാഗത്തേക്കും ആലുവ ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. തകരാറിലായ ട്രെയിന്‍ മുട്ടം യാര്‍ഡില്‍ എത്തുന്ന മുറയ്ക്ക് മെട്രോ ഗതാഗതം പൂര്‍ണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story


