- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്രോ മൈനോറിറ്റി വിഭാഗത്തിനു പ്രത്യേക പരിഗണന നല്‍കണം : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
മൈക്രോ മൈനോറിറ്റി വിഭാഗത്തിനു പ്രത്യേക പരിഗണന നല്‍കണം : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: ജനസംഖ്യയില്‍ പിന്നോക്കം നില്ക്കുന്ന മൈക്രോ മൈനോറിറ്റി വിഭാഗത്തെ പ്രത്യേകമായി കണ്ട് അവര്‍ക്കാവശ്യമായ പരിഗണന നല്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ പദ്ധതികളുടെ വിതരണത്തിലും ക്രൈസ്തവ സമൂഹം നേരിടുന്ന അവഗണനയ്ക്കും ഇത് പരിഹാരമാകുമെന്നും ക്രൈസ്തവ സ്ഥാപനങ്ങളുടെ നടത്തിപ്പും ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ പ്രാര്‍ത്ഥനാ രീതികളും ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഭരണഘടന ഉറപ്പു നല്കുന്ന ന്യൂനപക്ഷ സാംസ്‌ക്കാരിക വിശ്വാസ സംരക്ഷണത്തിന് മൈക്രോ മൈനോരിറ്റി പദവി അനിവാര്യമാണെന്നും കെ.സി.സി. പ്രസ്താവിച്ചു.
ഇക്കാര്യം അടിയന്തിരമായി പരിഗണിച്ച് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.സി. പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറാര്‍ റവ. ഡോ. ടി.ഐ. ജയിംസ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


