തലശ്ശേരി: 72 വയസ്സുള്ള രോഗിയുടെ വൃക്ക തുറന്ന് ശസ്ത്രക്രിയയിലൂടെ കല്ല് നീക്കി. തലശേരി ജനറല്‍ ആസ്പത്രിയില്‍ നിന്ന് ചമ്പാട്ടെ 72 വയസ്സുള്ള രോഗിയുടെ വൃക്ക തുറന്നാണ് ശസ്ത്രക്രിയയിലൂടെ കല്ല് നീക്കിയത്. നാലരസെന്റിമീറ്റര്‍ നീളവും മൂന്നര സെന്റിമീറ്റര്‍ വീതിയുമുള്ള കല്ലാണ് നീക്കിയത്. താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് വൃക്ക തുറന്ന് ശസ്ത്രക്രിയ നടത്തിയത്.

പ്രമേഹരോഗിയുടെ വൃക്കയുടെ പ്രവര്‍ത്തനക്ഷമത കുറവാണ്. യൂറോസര്‍ജന്‍ ഡോ. രമേഷ്ബാബുവിന്റെ നേതൃത്വത്തില്‍ രണ്ടരമണിക്കൂര്‍ സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗി ആസ്പത്രിയില്‍ സുഖം പ്രാപിക്കുന്നു. ഡോക്ടര്‍മാരായ പ്രിയ, സന്ധ്യ, പ്രതിഭ, പുഷ്പരാജ് എന്നിവര്‍ അനസ്ത്യേഷ്യ നല്‍കി. നഴ്സിങ് ഓഫീസര്‍മാരായ നവീന, നിത്യ, സുമ, അനസ്ത്യേഷ്യ ടെക്നീഷ്യന്‍ ഷഹന എന്നിവര്‍ സഹായികളായി.