- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

X
റിയാദ്: സൗദി അറേബ്യയില്‍ മലയാളികളായ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, നിലമ്പൂര്‍ സ്വദേശി ഇസ്മാഈല്‍ എന്നിവരാണ് മരിച്ചത്. ഹോത്ത ബനീ തമീം - മക്ക റോഡില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്.
ബസിന്റെ പിന്‍ചക്രങ്ങള്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റ 18 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ എട്ടുപേര്‍ മലയാളികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വയനാട് വെള്ളമുണ്ട സ്വദേശി ഹാരിസിനെ വിദഗ്ധ ചികിത്സയ്ക്കായി ത്വാഇഫ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Next Story


