പാലക്കാട്: പാലക്കാട്ടുനിന്ന് കണ്ണൂരിലേക്ക് ഓടിയിരുന്ന പ്രത്യേക തീവണ്ടിയുള്‍പ്പെടെ ആറ് തീവണ്ടികള്‍ അതത് റൂട്ടുകളില്‍ സ്ഥിരപ്പെടുത്തിയതായി റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചു.

06031 പാലക്കാട്-കണ്ണൂര്‍ പ്രത്യേകവണ്ടി സ്ഥിരമാവുന്നതോടെ 16611-ാം നമ്പറായിട്ടാണ് പതിവായി ഓടുക. വിശാഖപട്ടണത്തുനിന്ന് കൊല്ലത്തേക്കും തിരികെയുമുള്ള വണ്ടി, വിശാഖപട്ടണം-കൊല്ലം എക്സ്പ്രസ് തീവണ്ടിയാക്കി. 06032 കണ്ണൂര്‍-കോഴിക്കോട് സ്പെഷ്യല്‍ വണ്ടി, കണ്ണൂര്‍-കോഴിക്കോട് എക്സ്പ്രസാക്കി. തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്പെഷ്യല്‍, എറണാകുളം-വേളാങ്കണ്ണി സ്പെഷ്യല്‍ എന്നിവ സ്ഥിരമാക്കിയവയില്‍ ഉള്‍പ്പെടും. കൊല്ലം-എറണാകുളം സ്പെഷ്യല്‍ കൊല്ലം-എറണാകുളം മെമുവായി ഓടും.