- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസനമെന്നത് റോഡുകളിലും കെട്ടിടങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല; സര്‍ക്കാര്‍ വികസന പദ്ധതികള്‍ തയ്യാറാക്കുന്നത് ജനകീയാസൂത്രണ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കഴിഞ്ഞ കാല്‍നൂറ്റാണ്ടിലെ ജനകീയാസൂത്രണ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ വികസന പദ്ധതികള്‍ തയ്യാറാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2026-27 ന്റെ ഭാഗമായുള്ള വികസന സെമിനാര്‍ ആലപ്പുഴ കര്‍മ്മസദന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ വരുംകാല വികസനപാത നിശ്ചയിക്കുകയെന്നതാണ് ഇത്തരം വികസന സെമിനാറുകളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വികസനമെന്നത് റോഡുകളിലും കെട്ടിടങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുക, ഓരോ കുടുംബത്തിനും സ്ഥിരവരുമാനം ഉറപ്പാക്കുക, മാന്യതയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയും വികസനത്തിന്റെ ഭാഗമാണെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, ഗ്രാമസഭകള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചു തയ്യാറാക്കിയ കരട് പദ്ധതിരേഖ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറില്‍ എച്ച് സലാം എംഎല്‍എ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീന സനല്‍കുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ എസ് രാധാകൃഷ്ണന്‍, സന്ധ്യാ ബെന്നി, ആര്‍ രാഹുല്‍, ഡി അംബുജാക്ഷി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാര്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


