തൃശൂര്‍: ആയുര്‍വേദ തൈലങ്ങളുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കാക്കശ്ശേരി സ്വദേശി ലിജിനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 21.5 കിലോഗ്രാം കഞ്ചാവും 60 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. പാവറട്ടി മുല്ലശ്ശേരിയില്‍ ആയുര്‍ ഫാര്‍മസിയുടെ മറവിലായിരുന്നു പ്രതിയുടെ ലഹരി കച്ചവടം.