- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനാപകടത്തില്‍പ്പെട്ട യുവാവിന്റെ ചികിത്സയ്ക്കായി സ്പെഷ്യല്‍ പൂജാ ചലഞ്ച്; ദക്ഷിണയടക്കം സമാഹരിച്ച 25,000 രൂപ കൈമാറി ക്ഷേത്രം അധികൃതര്‍
വാഹനാപകടത്തില്‍പ്പെട്ട യുവാവിന്റെ ചികിത്സയ്ക്കായി സ്പെഷ്യല്‍ പൂജാ ചലഞ്ച്

മലപ്പുറം: വാഹനാപകടത്തില്‍പ്പെട്ട യുവാവിന്റെ ചികിത്സയ്ക്കായി ചെറുപറമ്പ് മൃത്യുഞ്ജയ മഹാദേവക്ഷേത്രത്തില്‍ പൂജാ ചലഞ്ച്. ദക്ഷിണയടക്കം വിശേഷാല്‍ പൂജയിലൂടെ സമാഹരിച്ച 25,000 രൂപ യുവാവിന്റെ ചികിത്സാച്ചെലവിലേക്ക് കൈമാറി. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തൃപ്പനച്ചി സ്വദേശി ജ്യോതിഷിന്റെ ചികിത്സാച്ചെലവിലേക്കാണ് ക്ഷേത്രം അധികൃതര്‍ പണം സമാഹരിച്ച് നല്‍കിയത്. മഹാമൃത്യുഞ്ജയഹോമത്തിലൂടെ സമാഹരിച്ച ദക്ഷിണയുള്‍പ്പെടെ 25,000 രൂപ കുടുംബത്തിന് കൈമാറുകയും ചെയ്തു.
ക്ഷേത്രത്തില്‍ എല്ലാമാസവും ആദ്യത്തെ ഞായറാഴ്ച തന്ത്രിയുടെ കാര്‍മികത്വത്തില്‍ മഹാമൃത്യുഞ്ജയഹോമം നടത്താറുണ്ട്. ഇത്തവണ വരുമാനം ജീവകാരുണ്യപ്രവര്‍ത്തനത്തിലേക്ക് മാറ്റുകയായിരുന്നു. പൂജാ ചലഞ്ചായി ഭക്തരും നാട്ടുകാരും ഏറ്റെടുത്തതോടെയാണ് 25,000 രൂപ സമാഹരിക്കാനായത്.
തന്ത്രി കടുങ്ങമംഗലം കൃഷ്ണന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി അദ്രിനാഥ് നമ്പൂതിരി, സെക്രട്ടറി റെജി കുന്നേക്കാടന്‍, പ്രസിഡന്റ് വടക്കേപുരക്കല്‍ കൃഷ്ണന്‍, ഗിരീഷ് പൊക്കനാളില്‍, പ്രമോദ് വിളക്കിനിക്കാട്, കോമളവല്ലി, കനകലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


