- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ മര്‍ദനമേറ്റ അച്ഛന് മരിച്ചു

X
തൃശൂര്‍: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കൂനത്തറ കാവുങ്കര വീട്ടില്‍ ഉണ്ണികൃഷ്ണനാണ് (63) മരിച്ചത്. കഴിഞ്ഞമാസം 23ന് പുലര്‍ച്ചെ മകന്‍ മനോജ് വീട്ടില്‍ വച്ച് മരത്തടി കൊണ്ട് ഉണ്ണികൃഷ്ണന്റെ തലയ്ക്കടിക്കുകയായിരുന്നു. ഇരുവരും വീട്ടില്‍ ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. അതെ തുടര്‍ന്നാണ് മകന്‍ അച്ഛനെ മര്‍ദ്ദിച്ചത്.
തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരുന്നു. ബുധനാഴ്ച രാത്രിയാണ് മരിച്ചത്. സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ മനോജ് (35) കസ്റ്റഡിയിലായി. ഇയാള്‍ ഒറ്റപ്പാലം സബ്ജയിലില്‍ റിമാന്‍ഡിലാണ്. ഭാര്യ: വിനോദിനി. മറ്റൊരുമകന്‍: ജിഷ്ണു.
Next Story


