- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരില്‍ വാഹനാപകടം: മുന്‍ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ മരിച്ചു

X
കണ്ണൂര്‍: പയ്യന്നൂരിലെ വിമത സിപിഎം നേതാവ് വി.കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പയ്യന്നൂര്‍ സ്വദേശി വി.രാമചന്ദ്രന്‍ (87) ആണ് മരിച്ചത്. അപടകത്തില്‍ ദുരൂഹത ഇല്ലെന്നാണ് സൂചന.
രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ രാമചന്ദ്രനെ കാറിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇടിച്ച കാറിന്റെ ഡ്രൈവര്‍ തന്നെയാണ് രാമചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Next Story


