- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിരുവനന്തപുരം അമൃത ഐ.എ.എസ് അക്കാദമിക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം: കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ തിരുവനന്തപുരം അമൃത ഐ.എ.എസ് അക്കാദമിക്ക് മികച്ച നേട്ടം. അക്കാദമിയില്‍ നിന്ന് വിവിധ ഘട്ടങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിയ 33 ഉദ്യോഗാര്‍ത്ഥികളാണ് ഇത്തവണ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്.
?അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ ജീനു ശ്രീ ജസ്വന്ത് ചന്ദ്ര അഖിലേന്ത്യാ തലത്തില്‍ 23-ാം റാങ്ക് നേടി അക്കാദമിയുടെ യശസ്സുയര്‍ത്തി. ആദ്യ നൂറ് റാങ്കുകളില്‍ ശ്രീജ (റാങ്ക് 57), ആദിത്യ നാരായണന്‍ എച്ച് (റാങ്ക് 68) എന്നിവരും ഉള്‍പ്പെടുന്നു.
വിജയികളില്‍ പ്രധാനികള്‍:
ഗോപിക ബി (റാങ്ക് 105)
വിനീത് ലോഹിതാക്ഷന്‍ (റാങ്ക് 129)
വിഷ്ണുപ്രിയ (റാങ്ക് 139)
ദിവ്യ എസ് (റാങ്ക് 166)
നിതിന്‍ (റാങ്ക് 172)
ഹൃദ്യ ബിജു (റാങ്ക് 202)
പാര്‍വ്വതി (റാങ്ക് 218)
അഞ്ജന ബി ( 222) സിദ്ധാര്‍ത്ഥ് എം ജോയി (271)
?തുടങ്ങി ആകെ 33 പേരാണ് അക്കാദമിയുടെ പരിശീലന മികവില്‍ സിവില്‍ സര്‍വീസ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ, പേഴ്‌സണാലിറ്റി ടെസ്റ്റ്) എന്നീ വിവിധ ഘട്ടങ്ങളില്‍ അക്കാദമി നല്‍കിയ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ചിട്ടയായ പരിശീലനവുമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു.


