- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബതര്‍ക്കത്തിനിടെ അമ്മായിയമ്മയുടെ മൂക്ക് മരുമകന്‍ കത്രികയ്ക്ക് മുറിച്ചെടുത്തു; മുറിച്ചെടുത്ത മൂക്കിന്റെ ഭാഗവുമായി സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് യുവാവ്
അമ്മായിയമ്മയുടെ മൂക്ക് മരുമകന്‍ കത്രികയ്ക്ക് മുറിച്ചെടുത്തു

കുടുംബതര്‍ക്കത്തിനിടെ മരുമകന്‍ അമ്മായിയമ്മയുടെ മൂക്ക് കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തു. ആക്രമണത്തിന് ശേഷം മുറിച്ചെടുത്ത മൂക്കിന്റെ ഭാഗവുമായി യുവാവ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ ദുങ്കാരി കെ ബാന്ധ ഗ്രാമത്തിലാണ് സംഭവം നടന്നത്. സോഹന്‍ലാല്‍ എന്ന യുവാവാണ് ഭാര്യയുടെ അമ്മയുടെ മൂക്ക് മുറിച്ചെടുത്തത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം തുടരുകയാണ്.
ആറ് വര്‍ഷം മുന്‍പായിരുന്നു സോഹന്‍ലാല്‍ വിവാഹം ചെയ്തത്. എന്നാല്‍ ഭാര്യയുടെ കുടുംബവുമായി ഏറെ നാളായി ഇയാള്‍ പിണക്കത്തിലായിരുന്നു. ദാമ്പത്യ കലഹത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി സോഹന്‍ലാലും ഭാര്യയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യ ഭാര്യയുടെ വസതിയിലായിരുന്നു താമസം. ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സമുദായ നേതാക്കള്‍ നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.
ഇതിനിടെ വെള്ളിയാഴ്ച ഭാര്യ വീട്ടിലെത്തിയ സോഹന്‍ലാല്‍ വീട്ടുകാരുമായി വഴക്കുണ്ടാക്കി. ഈസമയം ഭാര്യാമാതാവായ കെലി ദേവി മരുമകനെതിരെ പരാതി നല്‍കാനായി പോലീസ് സ്റ്റേഷനിലേക്ക് പോവാനിറങ്ങി. ഇതില്‍ കലിപൂണ്ട സോഹന്‍ലാല്‍ ഇവരെ തടഞ്ഞുനിര്‍ത്തി കത്രിക ഉപയോഗിച്ച് ആക്രമിക്കുകയും മൂക്ക് മുറിച്ചെടുക്കുകയുമായിരുന്നു. കെലി ദേവി അലറി കരഞ്ഞ് ബഹളം ഉണ്ടാക്കിയതോടെ സോഹന്‍ലാല്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.


