തൊടുപുഴ: ഗുരു യോഗിരാജ് ബോധി എന്നപേരില്‍ അറിയപ്പെട്ടിരുന്ന പാലാ മുരിക്കുമ്പുഴ കദളിക്കാട്ട് വീട്ടില്‍ പി.ബി. രാജു (68) അന്തരിച്ചു. മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ തൊടുപുഴയില്‍ ക്ലാസ് നടത്തുമ്പോഴാണ് സംഭവം.

കുഴഞ്ഞു വീണ ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പാലാ, തൊടുപുഴ, അടിമാലി, വയനാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മഹായോഗ മെഡിറ്റേഷന്‍ എന്ന പേരില്‍ ക്‌ളാസുകള്‍ നടത്തിവരുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കൈമാറും. സംസ്‌കാരം വയനാട് പുതുപ്പാടിയിലെ ഗുരുകുലത്തില്‍.