- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; പോലിസുകാരന് കെ.എസ്. ആര്.ടി.സി. ബസിന്റെ കണ്ണാടി തകര്‍ത്തെന്നും ഡ്രൈവറെ ആക്രമിച്ചെന്നും പരാതി
സൈഡ് കൊടുത്തില്ലെന്നാരോപിച്ച് പോലീസുകാരൻ KSRTC ബസിന്റെ കണ്ണാടിതകർത്തു

ചേര്‍ത്തല: പോലീസുകാരന് കെ.എസ്. ആര്.ടി.സി. ബസിന്റെ ഡ്രൈവറെ ആക്രമിച്ച് പ്രധാന കണ്ണാടി തകര്‍ത്തതായി പരാതി. സ്കൂട്ടറിനു കടന്നുപോകാന്‍ വശം കൊടുത്തില്ലെന്ന തര്‍ക്കത്തിന്റെ പേരിലാണ് അടിപിടി. ചേര്‍ത്തല സ്റ്റാന്‍ഡില്‍ രാത്രി ഏഴോടെയായിരുന്നു സംഭവം. ഭാര്യക്കും കുഞ്ഞിനുമൊപ്പമെത്തിയായിരുന്നു പോലിസുകാരന്െ അക്രമം.
തിരുവനന്തപുരത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസിനു നേരെയായിരുന്നു അക്രമം. ഇതേത്തുടര്‍ന്ന് സര്‍വീസ് ചേര്‍ത്തലയില്‍ അവസാനിപ്പിക്കുകയും ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന്് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ദേശീയ പാതയില്‍ മതിലകം മുതല്‍ സ്കൂട്ടര്‍ ബസിനു മുന്നില്‍ തടസ്സമുണ്ടാക്കുന്നതരത്തില്‍ ഓടിച്ചതായി ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കമാണ് പരാതി നല്‍കിയത്.
ഡ്രൈവര്‍ മഹാദേവനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്.ടി.സി. ബസിന്റെ അപകടകരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്തതു മാത്രമാണെന്നാണ് പോലീസുകാരന് പറയുന്നത്.


