- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി-മുംബൈ-ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തും; പ്രവാസികള്‍ക്ക് ആശ്വാസം

ദോഹ: അടുത്ത രണ്ട് ദിവസത്തേക്ക് ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍ നിന്നും സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. ഇന്ന് ഡല്‍ഹി, കൊച്ചി , മുംബൈ എന്നിവിടങ്ങളിലേക്കാണ് എയര്‍വേയ്‌സ് സര്‍വീസ് നടത്തുകയെന്ന് ഖത്തര്‍ എയര്‍വേയേസ് അറിയിച്ചു.ആകെ പത്ത് സര്‍വീസാണ് ഇന്ന് നടക്കുക. 10ല്‍ മൂന്നെണ്ണം ഇന്ത്യയിലേക്കാണെന്നുള്ളതാണ് ആശ്വാസം.
15 സര്‍വീസുകള്‍ നാളെ നടക്കും. അതില്‍ ഡല്‍ഹി, മുംബൈ, കൊച്ചി എന്നിങ്ങനെ ഉള്‍പ്പെടും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരോ ഇനിയും ബുക്ക് ചെയ്ത് പാസഞ്ചര്‍ ലിസ്റ്റിലേക്ക് ഉള്‍പ്പെടാന്‍ കഴിയുന്നവര്‍ (ഇതിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഫണ്ട്) എന്നിവര്‍ മാത്രമെ എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരേണ്ടതുള്ളു എന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഇന്ത്യയില്‍ നിന്നും തിരിച്ച് ദോഹയിലേക്ക് പോകാന്‍ അടുത്ത മൂന്ന് ദിവസം അവസരമുണ്ടാകും. ഇന്നും നാളെയും മറ്റന്നാളുമാണ് സര്‍വീസുള്ളത്. ഇത്തരത്തില്‍ 3 ദിവസത്തേക്കുള്ള ഷെഡ്യൂള്‍ മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഡല്‍ഹിയില്‍ നിന്നു ദോഹയിലേക്ക് സര്‍വീസ് നടത്തും.മറ്റന്നാള്‍ കൊച്ചിയില്‍ നിന്നും ഡല്‍ഹി മുംബൈ എന്നിവിടങ്ങളില്‍ നിന്നും എയര്‍വേയ്‌സ് സര്‍വീസ് നടത്തുമെന്നും കമ്പനി അറിയിച്ചു.


