- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കരുണാകരന്റെ കുടുംബത്തെ ചതിച്ച യൂദാസ്'; ടി എന്‍ പ്രതാപനെതിരെ തൃശൂര്‍ നഗരമധ്യത്തില്‍ പോസ്റ്ററുകള്‍

തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തില്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ടി എന്‍ പ്രതാപനെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ പ്രസ് ക്ലബിന്റെ ചുവരിലാണ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച 'യൂദാസ്' എന്നും, 'സേവ് കോണ്‍ഗ്രസ്' എന്നുമുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. തൃശൂരിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കാലനാണെന്ന തരത്തിലും കടുത്ത വിമര്‍ശനം പോസ്റ്ററില്‍ ഉന്നയിക്കുന്നുണ്ട്.
ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പകയെന്നും, പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. കെ. മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടി എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. അതേസമയം, പോസ്റ്ററുകള്‍ പതിപ്പിച്ചത് ആരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.


