- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖ; സിപിഎം വനിത മന്ത്രിമാര്‍ കൊടിയുടെ നിറം നോക്കി നിലപാട് പറയുന്നവരാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍

തിരുവനന്തപുരം: സിപിഎം വനിത മന്ത്രിമാര്‍ കൊടിയുടെ നിറം നോക്കി നിലപാട് പറയുന്നവരാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. മന്ത്രി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഷാനിമോള്‍ ഉസ്മാന്‍.
ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഗാര്‍ഹിക പീഡന ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ മന്ത്രി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മന്ത്രി ഗണേഷ്‌കുമാറിന്റെ ഗാര്‍ഹിക പീഡനം ഭാര്യ തന്നെ തുറന്നു പറഞ്ഞു. വിഷയത്തില്‍ പോലീസ് നടപടി എടുത്തില്ലെന്നും, മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് ഇവര്‍ നല്‍കുന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ ചോദിക്കുന്നു.
അതേസമയം ആരോപണങ്ങള്‍ക്കൊടുവില്‍ ഗണേഷ്‌കുമാറിനെതിരായ വിവാദം ഒത്തുതീര്‍പ്പിലേക്കെത്തുകയാണ്. ആരോപണം ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചു മന്ത്രി ക്ഷമാപണം നടത്തിയിരുന്നു. ഇതോടെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു മേനോന്‍ രംഗത്തെത്തിയിരുന്നു.


