- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനിയന്‍ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി: കര്‍ശന നിര്‍ദേശം ലംഘിച്ച് കൊച്ചിയില്‍ നങ്കൂരമിട്ട ഇറാന്‍ യുദ്ധക്കപ്പറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിപ്പബ്ലിക് ടിവിയുടെ പ്രതിനിധികള്‍ക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം മുന്‍സിപ്പല്‍ സെക്ഷന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.
റിപ്പബ്ലിക് ടിവിയുടെ തിരുവനന്തപുരം പ്രതിനിധി ശങ്കര്‍ സി ജി, ക്യാമറമാന്‍ മണി എസ്, ബോട്ട് ഓടിച്ച കൊച്ചി സ്വദേശി വിജയകുമാര്‍ എന്നിവരെയായിരുന്നു സിഐഎസ്എഫ് അറസ്റ്റ് ചെയ്ത് കേരള പൊലീസിന് കൈമാറിയത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് രാജ്യത്തിനും സംസ്ഥാനത്തിനും ഭീഷണിയാകുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് കേസ്.
ബോട്ടിലൂടെ ദൃശ്യങ്ങള്‍ എടുക്കാന്‍ പോയതിനെ തുടര്‍ന്ന് സിഐഎസ്എഫ് പിടികൂടിയായിരുന്നു. ഇറാന്‍ യുദ്ധക്കപ്പല്‍ ആയ ഐറിസ് ലവാന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്ന് കൊച്ചി ഡിസിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


