- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലത്തില്‍ കയര്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമം; കയര്‍ പൊട്ടി വെള്ളത്തില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
പാലത്തില്‍ കയര്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമം; കയര്‍ പൊട്ടി വെള്ളത്തില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പാലാ: പൊന്‍കുന്നം പാലത്തില്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിക്കവെ കയര്‍ പൊട്ടി വെള്ളത്തില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മുരുക്കുംപുഴ സ്വദേശി അനില്‍കുമാര്‍ ആണ് വെള്ളത്തില്‍ വീണ് മരിച്ചത്. മരിക്കാന്‍ പോവുകയാണെന്ന് മകന് ശബ്ദസന്ദേശം അയച്ച ശേഷമാണ് അനില്‍കുമാര്‍ പാലത്തിനടുത്തെത്തിയത്. അപ്പോള്‍ തന്നെ വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലം ഫലം ഉണ്ടായില്ല.
ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയ്യാനായി പൊന്‍കുന്നം പാലത്തിന് അടുത്തെത്തിയത്. പാലത്തില്‍ കയറില്‍ കെട്ടി തൂങ്ങി മരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ കെട്ടിയ കയര്‍ പൊട്ടി അനില്‍കുമാര്‍ വെള്ളത്തിലേക്ക് വീണു. രാവിലെ അതുവഴിപോയ മീന്‍വണ്ടിയിലെ ആളുകളാണ് ശബ്ദം കേട്ട് പ്രദേശത്ത് പരിശോധന നടത്തിയത്. അപ്പോഴാണ് കയര്‍ കെട്ടിയിട്ടതുള്‍പ്പെടെ കാണാനായത്.
ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനേയും പൊലീസിനേയും വിവരം അറിയിച്ചു. ഒന്നര മണിക്കൂറോളം തിരച്ചില്‍ നടത്തിയ ശേഷമാണ് അനില്‍കുമാറിന്റെ മൃതദേഹം കിട്ടിയത്. കുടുംബാംഗങ്ങള്‍ക്കയച്ച ഓഡിയോ മെസേജ് കേട്ടപ്പോള്‍ തന്നെ ഇവര്‍ തിരച്ചില്‍ നടത്താനാരംഭിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുടുംബപരമായ പ്രശ്‌നങ്ങളാണ് അനില്‍കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.


