- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവും എംഡിഎംഎയുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍

X
കൊച്ചി: കൊച്ചിയില്‍ ലഹരിയുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും എക്‌സൈസ് പിടിയില്‍. ഫുഡ് വ്‌ലോഗറും മോഡലുമായ തൃശൂര്‍ സ്വദേശി മുഹമ്മദ് ആദിലും, സുഹൃത്ത് മലപ്പുറം സ്വദേശി മുഹമ്മദ് ഷാമിലുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 7.52ഗ്രാം എം.ഡി.എം.എയും, 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിരുന്നു. തുടര്‍ന്നാണ് ചിറ്റൂര്‍ ഭാഗത്ത് നിന്നും ആദിലും, ഷാമിലും പിടിയിലായത്.
Next Story


