- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍
മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍

X
മലപ്പുറം: കുരുവമ്പലത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാനെയാണ് (19) തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.
മലപ്പുറത്തെ മഅ്ദിന്‍ കോളജിലേക്ക് പോയ സിനാനെ ചൊവ്വാഴ്ച കാണാതായതായി പിതാവ് കൊളത്തൂര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മരിച്ചതായി കൊളത്തൂര്‍ പൊലീസിന് വിവരം ലഭിക്കുന്നത്.
തിരുവനന്തപുരത്ത് സി.സി.ടി.വി കേന്ദ്രീകരിച്ച അന്വേഷണത്തില്‍ കുപ്പിയില്‍ പെട്രോള്‍ പോലത്തെ ദ്രാവകവുമായി പോകുന്നതായി കണ്ടതായി പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.
Next Story


