കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായില്‍നിന്ന് വിജിലന്‍സ് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തൃക്കാക്കര എസ്.എച്ച്.ഒ. എ.കെ. സുധീറിനെതിരേയാണ് നടപടി. സിറ്റി പോലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കാണ് മാറ്റം. കഴിഞ്ഞ ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ സ്പായില്‍ നിന്ന് സി.ഐ.യെ വിജിലന്‍സ് പിടികൂടിയത്. സി.ഐ. സ്പായില്‍ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയ സമയം സി.ഐ.യുടെ പക്കല്‍നിന്ന് പണം കണ്ടെത്താനായില്ല. സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.