കാസര്‍കോട്: രാജപുരത്ത് സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാരാക്കോട് തോണിക്കല്ല് സ്വദേശി അശ്വിന്‍ രാജ് (19) ആണ് മരിച്ചത്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൂന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥിയാണ് മരിച്ച അശ്വിന്‍. സഹപാഠികള്‍ക്ക് ഒപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അശ്വിന്‍ മുങ്ങി പോകുക ആയിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

അശ്വിനും കൂട്ടുകാരും കുളികഴിഞ്ഞ് കരയ്ക്ക് കയറിയെങ്കിലും അപ്പോഴാണ് ഇവര്‍ കൊണ്ടുവന്ന ബക്കറ്റ് ഒഴുക്കി പോകുന്നത് കണ്ടത്. ബക്കറ്റെടുക്കാന്‍ വേണ്ടി വീണ്ടും അശ്വിന്‍ പുഴയില്‍ ഇറങ്ങുകയും മുങ്ങിപ്പോകുകയും ആയിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു. സഹപാഠികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാര്‍ എത്തിയാണ് അശ്വിനെ കരയില്‍ എത്തിച്ചത്. ഉടനെ തന്നെ പൂടുംങ്കല്ല് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തോണിങ്കലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനാണ്.