- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി; കോഴിക്കോട് സൗത്തില്‍ എം.കെ. മുനീര്‍; കെ.എം. ഷാജി കാസര്‍കോട്; മുസ്ലീം ലീഗില്‍ 17 സീറ്റുകളില്‍ ധാരണ

കോഴിക്കോട്: മുസ്ലീം ലീഗില്‍ 17 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയായി. 10 സീറ്റുകളില്‍ ഇനി ധാരണയാക്കാനുണ്ട്. കാസര്‍കോട് കെ.എം. ഷാജിയും വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് സൗത്തില്‍ എം.കെ. മുനീറും മത്സരിക്കും. പൊരുന്നാളിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക.
മഞ്ചേശ്വരം-എ.കെ.എം. അഷറഫ്, പെരിന്തല്‍മണ്ണ-നജീബ്, കാന്തപുരം, മഞ്ചേരി-എം. റഹ്‌മത്തുള്ള, കോട്ടക്കല്‍-ആബിദ് ഹുസൈന്‍ തങ്ങള്‍, ഏറനാട്-പി.കെ. ബഷീര്‍, മങ്കട-മഞ്ഞളാംകുഴി അലി, കുറ്റ്യാടി-പാറക്കല്‍ അബ്ദുള്ള, ഗുരുവായൂര്‍-സി.എച്ച്. റഷീദ്, കളമശ്ശേരി- വി.ഇ. അബ്ദുല്‍ ഗഫൂര്‍, പേരാബ്ര-ടി.ടി ഇസ്മായില്‍, തിരൂര്‍-കുറുക്കോളി മൊയിതീന്‍, മണ്ണാര്‍ക്കാട്-എന്‍. ഷംസുദീന്‍, എന്നിവര്‍ മത്സരരംഗത്തുണ്ട്. കൂത്തുപറമ്പില്‍ ജയന്തി രാജനും കുന്ദമംഗലത്ത് പി.കെ. ഫിറോസുമാണ് പരിഗണനയിലുള്ളത്.
നിലവിലെ അഞ്ച് എം.എല്‍.എമാര്‍ക്ക് സീറ്റില്ല. കാസര്‍കോട്-എന്‍.എ. നെല്ലിക്കുന്ന്, തിരൂരങ്ങാടി-കെ.പി.എ മജീദ്, മഞ്ചേരി-യു.എ. ലത്തീഫ്, മലപ്പുറം-പി. ഉബൈദുള്ള, വള്ളിക്കുന്ന്-പി.അബ്ദുള്‍ ഹമീദ് എന്നിവര്‍ക്കാണ് സീറ്റ് ലഭിക്കാത്തത്. മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് സ്ഥാനര്‍ഥിക്കെതിരെ ജനകീയ മുന്നണി യോഗം ചേര്‍ന്നു. എം.കെ.എം അഷറഫിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ഒത്തുതീര്‍പ്പ് രാഷ്ട്രീയം അംഗീകരിക്കാന്‍ കഴിയില്ലെന്നും മുന്നണി വ്യക്തമാക്കി. നിരവധി പേരാണ് യോഗത്തില്‍ പങ്കെടുത്തത്.


