- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറ്റൂരില്‍ കെ.കൃഷ്ണന്‍കുട്ടിയുടെ പിന്‍ഗാമിയായി മുരുകദാസ്; തിരുവല്ലയില്‍ മാത്യു ടി തോമസ്; ഐഎസ്ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

X
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ ഐഎസ്ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മാത്യു ടി തോമസ് തിരുവല്ലയില്‍ മത്സരിക്കും. ചിറ്റൂരില്‍ വി.മുരുകദാസും എറണാകുളത്ത് സാബു ജോര്‍ജും സ്ഥാനാര്‍ഥികളാകും. കോവളത്തെ സ്ഥാനാര്‍ഥിയെ പിന്നീടാകും പ്രഖ്യാപിക്കുക.
ജനതാദള്‍ എസ് കേരള ഘടകമാണ് ഐഎസ്ജിഡി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2021-ല്‍ ജനതാദള്‍ എസ് എന്ന നിലക്കാണ് മത്സരിച്ചിരുന്നത്. തിരുവല്ലയിലെ സിറ്റിങ് എംഎല്‍എയാണ് മാത്യു ടി തോമസ്. 2006 മുതല്‍ അദ്ദേഹം തിരുവല്ലയെ പ്രതിനിധീകരിക്കുന്നുണ്ട്.
ചിറ്റൂരില്‍ സിറ്റിങ് എംഎല്‍എയും വൈദ്യുത മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടി ഇത്തവണ മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് വി.മുരുകദാസ് സ്ഥാനാര്‍ഥിയാകുന്നത്.
Next Story


