- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂരില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അധ്യാപിക മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരുക്ക്; ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

X
കണ്ണൂര്‍: മട്ടന്നൂര്‍ തലശ്ശേരി റോഡില്‍ ബൈക്കില്‍ സ്വകാര്യ ബസ് ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റു. മട്ടന്നൂര്‍ ശ്രീശങ്കരവിദ്യാപീഠം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ കെ റീഷയാണ് (36) മരിച്ചത്. പരുക്കേറ്റ ഭര്‍ത്താവ് സുധീഷ് കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 9.15 നാണ് സംഭവം നടന്നത്. ബൈക്കിന് പിന്നില്‍ ബസ് ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടി. മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീശങ്കര വിദ്യാപീഠത്തില്‍ റീഷ ജോലിയില്‍ പ്രവേശിച്ചത്.
Next Story


