തിരുവനന്തപുരം: മത്സരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതിനാല്‍ താന്‍ അനുസരിച്ചെന്നും ആര്‍ ശ്രീലേഖ പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ ശ്രീലേഖയാണ് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി. ശക്തമായ മത്സരം കാഴ്ച വെക്കുമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. ഗണേഷ് കുമാറിനെതിരായ എഫ് ബി പോസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് നടപടി എടുത്തില്ലെന്നും ശ്രീലേഖ ചോദിച്ചു. കുടുംബ പ്രശ്‌നം മാത്രമല്ല, ധാര്‍മികതയും പ്രശ്‌നം കൂടിയുണ്ടെന്നും ശ്രീലേഖ പറഞ്ഞു. അതേ സമയം നീതിക്ക് വേണ്ടി, ജനങ്ങള്‍ക്കായി എന്നാണ് ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പിലുള്ളത്.