- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാര്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള തര്‍ക്കം; ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയല്‍വാസി; പ്രതി അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ഒല്ലൂരില്‍ അയല്‍വാസിയായ യുവതിയെ 63കാരന്‍ കുത്തിക്കൊലപ്പെടുത്തി. വീട്ടുകാര്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. 45കാരി സൗമ്യയാണ് കൊല്ലപ്പെട്ടത്. സൗമ്യയെ ഇന്ന് രാത്രി 7 മണിയോടെയാണ് അയല്‍വാസി തോമസ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കിണറ്റില്‍ ചാടിയ പ്രതി തോമസിനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു സൗമ്യ. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ച് സൗമ്യയെ കുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. സൗമ്യയുടേയും തോമസിന്റേയും കുടുംബങ്ങള്‍ തമ്മില്‍ കാലങ്ങളായി വഴക്കിലായിരുന്നു.


