- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; നടപടികൾ എല്ലാം പൂർത്തിയാക്കി പോലീസ്; വേദനയോടെ കുടുംബം

റിയാദ്: മലപ്പുറം നിലമ്പൂർ പൂക്കോട്ടുപാടം അമരമ്പലം കവല മുക്കട്ട സ്വദേശി മനഃപാടൻ ശ്രീജിത്ത് (45) സൗദി അറേബ്യയിലെ റിയാദിലുള്ള മജ്മഅയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
തുടർന്നുള്ള നിയമപരമായ നടപടിക്രമങ്ങൾക്കായി ശ്രീജിത്തിന്റെ മൃതദേഹം നിലവിൽ മജ്മഅ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചന്ദു കുട്ടിയാണ് ശ്രീജിത്തിന്റെ പിതാവ്. മാതാവ് ജാനകി. രമ്യയാണ് ഭാര്യ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് സജീവമായി രംഗത്തുണ്ട്. കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ, മജ്മഅ കെ.എം.സി.സി പ്രവർത്തകരായ മുസ്തഫ മങ്കട, നൗഷാദ് നിലമ്പൂർ, ജെംഷി മുസ്ലിയാരങ്ങാടി എന്നിവർ ആവശ്യമായ സഹായങ്ങളുമായി പ്രവർത്തിച്ചുവരുന്നു. ശ്രീജിത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അധികൃതരും സാമൂഹിക പ്രവർത്തകരും ചേർന്ന് നടത്തിവരുന്നത്.


