- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടുകടക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു; നെടുമങ്ങാട് മൂന്നംഗ സംഘം അറസ്റ്റില്‍
തട്ടുകടക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു; നെടുമങ്ങാട് മൂന്നംഗ സംഘം അറസ്റ്റില്‍

തിരുവനന്തപുരം: നെടുമങ്ങാട് തട്ടുകടക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍. കഴിഞ്ഞ നാലിന് രാത്രി പഴകുറ്റിയിലെ ശിവാസ് ഫാസ്റ്റ് ഫുഡ് സെന്ററിലായിരുന്നു ആക്രമണം. കാറിലെത്തിയ പ്രതികള്‍ കടയുടമ ശിവയോട് പണം ആവശ്യപ്പെട്ട് ആക്രമിക്കുക ആയിരുന്നു. സംഭവത്തില്‍ വിതുര സ്വദേശികളായ വിജയ്, ഗോകുല്‍ ഗോപി, തൊളിക്കോട് സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്.
പണം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികള്‍ കടയുടമയെ അസഭ്യം പറയുകയും ചെയ്തു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ കടയുടമയേയും ജീവനക്കാരനേയും വളകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് മേശയിലിരുന്ന അയ്യായിരം രൂപയുമായി സംഘം കടന്നുകളയുകയായിരുന്നു. തൊളിക്കോട് ഭാഗത്തുനിന്ന് പ്രതികളെ പിടികൂടിയ നെടുമങ്ങാട് ഇന്‍സ്‌പെക്ടറും സംഘവും ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിതുര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍.


