- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നിയില്‍ 'അടൂര്‍' ബോംബോ? സുധാകരന് ആകാമെങ്കില്‍ എനിക്കുമാകാം; പോസ്റ്റ് മുക്കി അടൂര്‍ പ്രകാശ്; സീറ്റ് നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം കടുക്കും; ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കി ആറ്റിങ്ങല്‍ എംപി

തിരുവനന്തപുരം: കണ്ണൂരില്‍ മത്സരിക്കണമെന്ന കെ. സുധാകരന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് വഴങ്ങിയതോടെ കോണ്‍ഗ്രസിനുള്ളില്‍ പുതിയ കലാപക്കൊടി ഉയരുന്നു. പത്തനംതിട്ടയുടെ കരുത്തനായ നേതാവ് അടൂര്‍ പ്രകാശാണ് ഇപ്പോള്‍ കോന്നി സീറ്റിനായി കടുംപിടുത്തം ആരംഭിച്ചിരിക്കുന്നത്. കണ്ണൂരില്‍ സുധാകരന് മത്സരിക്കാന്‍ ഉള്ള അര്‍ഹത തനിക്കുമുണ്ടെന്നും കോന്നിയില്‍ തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരവാദിയായിരിക്കുമെന്നും അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിനെ അറിയിച്ചു.
നേരത്തെ താന്‍ കോന്നിയില്‍ മത്സരിക്കാനില്ലെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്ന അടൂര്‍ പ്രകാശ്, സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വ വാര്‍ത്ത പുറത്തുവന്നതോടെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പാര്‍ട്ടിക്കായി ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്ന താന്‍ ഇപ്പോള്‍ നിലപാട് മാറ്റാന്‍ കാരണം അര്‍ഹമായ പരിഗണന ലഭിക്കാത്തതാണെന്നാണ് സൂചന. കെ. സുധാകരനെ അനുനയിപ്പിച്ചത് പോലെ അടൂര്‍ പ്രകാശിന്റെ കാര്യത്തിലും ഹൈക്കമാന്‍ഡ് അയയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അടൂര്‍ പ്രകാശ് കളം മാറിച്ചവിട്ടിയതോടെ കോന്നിയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി. എ.കെ. ആന്റണിയും ചെന്നിത്തലയും ചേര്‍ന്ന് സുധാകരനെ ശാന്തനാക്കിയെങ്കിലും അടൂര്‍ പ്രകാശിനെ മെരുക്കാന്‍ ആര് വരുമെന്ന ചോദ്യം ബാക്കിയാണ്. സീറ്റ് നിഷേധിച്ചാല്‍ കോന്നിയില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഹൈക്കമാന്‍ഡിനെ വെട്ടിലാക്കിയിരിക്കുകയാണ്. എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരില്‍ ഉയര്‍ത്തിയ വെല്ലുവിളിക്ക് പിന്നാലെ അടൂര്‍ പ്രകാശ് കൂടി രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്.


