- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്നിവീര്‍: രജിസ്‌ട്രേഷന്‍ ഏപ്രില്‍ ഒന്നു വരെ: ഓണ്‍ലൈന്‍ പരീക്ഷ ജൂണ്‍ ഒന്നുമുതല്‍ 15വരെ
അഗ്നിവീര്‍: രജിസ്‌ട്രേഷന്‍ ഏപ്രില്‍ ഒന്നു വരെ

X
തിരുവനന്തപുരം: അഗ്നിവീര്‍ തിരഞ്ഞെടുപ്പിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അവിവാഹിതരായ പുരുഷന്മാരില്‍നിന്ന് ആര്‍മി റിക്രൂട്ടിങ് ഓഫീസ് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
ഏപ്രില്‍ ഒന്നിന് രജിസ്‌ട്രേഷന്‍ അവസാനിക്കും. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍ എന്നീ വിഭാഗങ്ങള്‍ക്കായാണ് ഈ തിരഞ്ഞെടുപ്പ്.
ഉദ്യോഗാര്‍ഥികള്‍ www.joinindianarmy.nic.in ല്‍ ലോഗിന്‍ ചെയ്താണ് യോഗ്യതാനില പരിശോധിച്ച് പ്രൊഫൈല്‍ സൃഷ്ടിക്കേണ്ടത്. ഓണ്‍ലൈന്‍ പരീക്ഷ ജൂണ്‍ ഒന്നുമുതല്‍ 15വരെ.
Next Story


