കൊല്ലം: കൊട്ടാരക്കരയില്‍ സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. മുന്‍ എംഎല്‍എ ഐഷാപോറ്റിക്ക് പിന്നാലെ സി.ഐ.ടി.യു നേതാവും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സിലിലും കൊല്ലം ജില്ലാ കമ്മിറ്റിയിലും അംഗമായ എഴുകോണ്‍ സന്തോഷാണ് പാര്‍ട്ടി വിട്ടത്. കശുവണ്ടി മേഖല പുനരുജ്ജീവിപ്പിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ പരാജയവും പാര്‍ട്ടിയുടെ നയ വൃതിയാനങ്ങളുമാണ് പാര്‍ട്ടി വിടാന്‍ കാരണമായത്.

സി.പി.എം കരീപ്ര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായിരുന്നു എഴുകോണ്‍ സന്തോഷ്. കൊട്ടാരക്കരയില്‍ യു.ഡി.എഫ് കണ്‍വെന്‍ഷനിലെത്തിയാണ് സന്തോഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി അംഗത്വം നല്‍കി സ്വീകരിച്ചി. അയിഷാ പോറ്റിയെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതായിരുന്നു കൊട്ടാരക്കരയിലെ സി.പി.എമ്മിന്റെ സമീപനമെന്ന് യോഗത്തില്‍ സന്തോഷ് പറഞ്ഞു.