- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും; സൂക്ഷ്മപരിശോധന ചൊവ്വാഴ്ച; പ്രചാരണച്ചൂടിലേക്ക് കേരളം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന വട്ടം ഒരുക്കങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍. നാളെ (മാര്‍ച്ച് 23, തിങ്കളാഴ്ച) വൈകിട്ട് 3 മണിയോടെ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിക്കും. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. ഇതോടെ ഓരോ മണ്ഡലത്തിലെയും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരും.
കഴിഞ്ഞ ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 537 പത്രികകളാണ് വിവിധ മണ്ഡലങ്ങളിലായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. നാളെ പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം പത്രിക സമര്‍പ്പിക്കാനെത്തുന്നതോടെ ഈ എണ്ണം ഗണ്യമായി വര്‍ദ്ധിക്കും. എല്‍ഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പര്യടനം നാളെ പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കും. ഏപ്രില്‍ 3 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ സംസ്ഥാനത്തെ 48 കേന്ദ്രങ്ങളില്‍ അദ്ദേഹം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.


