- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവി വികിരണത്തോത് ആശങ്കാജനകമായി ഉയരുന്നു; എട്ട് കേന്ദ്രങ്ങളില്‍ 'ഓറഞ്ച് അലര്‍ട്ട്'
യുവി വികിരണത്തോത് ആശങ്കാജനകമായി ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കനത്തതോടെ അള്‍ട്രാ വയലറ്റ് (യുവി) വികിരണത്തോത് ആശങ്കാജനകമായി ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം എട്ട് കേന്ദ്രങ്ങളില്‍ 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് ഏറ്റവും ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 9 ആണ് യുവി നിരക്ക്. തൊട്ടുപിന്നില്‍ കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍, ഒല്ലൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളാണ്. ഇവിടെ സൂചിക 8 രേഖപ്പെടുത്തി. യുവി സൂചിക 8 മുതല്‍ 10 വരെ രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക. ഇതു ശരീരത്തിനു ഹാനികരമായേക്കാവുന്ന ഉയര്‍ന്ന വികിരണത്തോതാണ്. കളമശേരി, ബേപ്പൂര്‍, മാനന്തവാടി (സൂചിക - 7), ധര്‍മടം, ഉദുമ (സൂചിക - 6) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ യുവി നിരക്ക്. ഇവിടെ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാതപം, ചര്‍മരോഗങ്ങള്‍, കണ്ണിന് അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.


