- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ ബാങ്കില്‍ 49 ലക്ഷം രൂപയുടെ ബാധ്യത; എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി. കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ 49 ലക്ഷം രൂപയുടെ ബാധ്യതയിലാണ് എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി നേരിടുന്നത്. കോഴിക്കോട് നടക്കാവിലുള്ള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച ബാങ്ക് നോട്ടീസ് ലഭിച്ചത്. മാര്‍ച്ച് 31 നകം പണം അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് ബാങ്ക് നോട്ടീസ് വിശദമാക്കുന്നത്.
2021ലെ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന്റെ ഭാഗമായി നല്‍കിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ 43425895 രൂപയുടെ ആസ്തിയാണ് എം കെ മുനീറിനുള്ളത്. 11 കേസുകളാണ് നേരിടുന്നതെന്നും എം കെ മുനീര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 9200000 രൂപയുടെ ബാധ്യതകളുമുണ്ടെന്ന് എംകെ മുനീര്‍ 2021ല്‍ വ്യക്തമാക്കിയിരുന്നു.കൈക്കൂലിയുമായി ബന്ധപ്പെട്ടതും കലാപത്തിനുള്ള ശിക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങളും അടക്കമുള്ള 11 കേസുകളുമാണ് എം കെ മുനീര്‍ നേരിട്ടത്.


