- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ട് പിടിക്കാന്‍ കോഴ വാ?ഗ്ദാനം: പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി കളക്ടര്‍

X
മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം ഉറപ്പാക്കിയാല്‍ 15 ദിവസത്തെ വിദേശയാത്ര വാഗ്ദാനം ചെയ്ത സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയതായി ജില്ലാല വരണാധികാരികൂടിയായ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് വാഗ്ദാനം നല്‍കിയതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം മംഗലത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് ലീഗ് നേതാവ് വിവാദ പ്രസംഗം നടത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി ജലീല്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ യുഡിഎഫിലെ വി എസ് ജോയിയാണ് മത്സരിക്കുന്നത്. യുഡിഎഫിന് ലീഡ് നല്‍കുന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് മുസ്ലിം ലീഗ് നേതാവ് 15 ദിവസത്തെ വിദേശയാത്ര ഓഫര്‍ ചെയ്തത്. തുടള്‍ച്ചയായി കെ ടി ജലീല്‍ ജയിച്ചുവരുന്ന മണ്ഡലമാണ് ഇത്.
Next Story


