- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ പോളി ടെക്നിക്കില്‍ വോട്ട് തേടിയെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ കൂക്കിവിളിച്ച് എസ്എഫ്ഐ; ടിഒ മോഹനനെയും യുഡിഎഫ് പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

കണ്ണൂര്‍: വോട്ട് ചോദിച്ചെത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഒ മോഹനനോട് കണ്ണൂര്‍ പോളി ടെക്‌നിക്കിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വോട്ടുചോദിക്കാന്‍ സമ്മതിക്കാതെ ബഹളം വെച്ചു എന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്. കൈയ്യാങ്കളിയുടെ വക്കോളമെത്തുന്ന അതിരൂക്ഷമായ വാക്കേറ്റമാണ് നടന്നത്. തോട്ടട ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലാണ് സംഭവം. ഇത് എസ്എഫ്‌ഐയുടെ ആധിപത്യം നിലനില്‍ക്കുന്ന സ്ഥലമാണ്. പലപ്പോഴായി എസ്എഫ്‌ഐ-കെഎസ്യു സംഘഷങ്ങള്‍ ഇവിടെ നിന്ന് റിപ്പോട്ട് ചെയ്തിട്ടുണ്ട്.
പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ക്ളാസ് മുറിയില്‍ കയറി ടിഒ മോഹനനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് വന്‍ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. വയനാട് ഫണ്ട് മുക്കിയ കോണ്‍ഗ്രസിന് വോട്ടില്ലെന്ന പോസ്റ്റര്‍ ഉയര്‍ത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ മോഹനന്റെ കൂടെയുണ്ടായിരുന്നവരും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ സ്ഥാനാര്‍ത്ഥിയെ കൂക്കിവിളിച്ചു.
ടിഒ മോഹനനെ എസ്എഫ്ഐ പ്രവര്‍ത്തകരില്‍ ചിലര്‍ തടയുകയായിരുന്നു. അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ നീ സ്ഥാനാര്‍ഥിയെ അടിക്കെടായെന്ന് പറഞ്ഞു യുഡിഎഫ് പ്രവര്‍ത്തകരും മുന്നോട്ടു വന്നതോടെ സംഘര്‍ഷം കനത്തു. വോട്ടു ചോദിക്കാനെത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടിഒ മോഹനനെ കണ്ണൂര്‍ തോട്ടട പോളിടെക്നിക്കില്‍ വച്ച് കൈയേറ്റം ചെയ്യാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് ബഹളത്തിനിടയാക്കിയത്. തോട്ടട ഗവ. പോളിടെക്നിക്കില്‍ ബുധനാഴ്ച 12 മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പ്രതിഷേധിച്ചു.
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ടിഒ മോഹനന്‍ വോട്ട് അഭ്യര്‍ത്ഥിച്ച് സ്ഥാപനത്തില്‍ എത്തുമെന്നറിഞ്ഞ് നേരത്തെ തന്നെ പ്രവത്തകര്‍ പ്ലക്കാര്‍ഡുകളുമായി തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. വയനാട് ഫണ്ട് മുക്കിയവര്‍ക്ക് ഇവിടെ സ്ഥാനമില്ല എന്നുള്‍പ്പെടെയുള്ള ഫ്‌ലക്‌സുകളുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ തടഞ്ഞത്. മറ്റ് ക്ലാസ് മുറികളില്‍ കയറി വോട്ടുചോദിക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നാലെ ചെന്ന് തടസപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.


