- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വസമുദായത്തില്‍നിന്ന് മാത്രം വിവാഹം; ക്‌നാനായ സഭ നിബന്ധന നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: സ്വസമുദായത്തില്‍നിന്ന് മാത്രം വിവാഹമെന്ന നിബന്ധന നടപ്പാക്കലടക്കം ക്‌നാനായ ക്രൈസ്തവ സഭയിലെ നടപടികള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഈ നിബന്ധന പാലിക്കാത്തവരെ പുറത്താക്കുന്നതുള്‍പ്പെടെ നടപടികള്‍ക്ക് ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെയോ ബൈബിളിന്റെയോ കാനോന്‍ നിയമത്തിന്റെയോ പിന്തുണയില്ലെന്ന് ജസ്റ്റിസ് എസ്. ഈശ്വരന്‍ വ്യക്തമാക്കി.
സ്വസമുദായ വിവാഹ നിബന്ധനക്കെതിരായ കോട്ടയം അഡീഷനല്‍ സബ് കോടതിയുടെയും അഡീഷനല്‍ ജില്ല കോടതിയുടെയും ഉത്തരവ് ചോദ്യംചെയ്ത് ക്‌നാനായ സഭ ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് ഉള്‍പ്പെടെ സമര്‍പ്പിച്ച അപ്പീല്‍ ഹരജികള്‍ തള്ളിയാണ് ഉത്തരവ്.
സ്വന്തം സമുദായത്തില്‍നിന്ന് ക്‌നാനായ വിഭാഗക്കാര്‍ വിവാഹം കഴിക്കണമെന്നത് ആചാരമായി തുടരാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍ ഹര്‍ജികള്‍. മതപരമായ സ്വയംഭരണാധികാരമെന്നത് വ്യക്തികളുടെ മൗലികാവകാശങ്ങളില്‍ കടന്നുകയറാനും അവരെ ഒറ്റപ്പെടുത്താനുമുള്ള ലൈസന്‍സല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹത്തിന്റെ പേരില്‍ അംഗത്വം നഷ്ടപ്പെട്ടവരെ തിരിച്ചെടുക്കണമെന്ന നിര്‍ദേശവും കോടതി ഉത്തരവിലുണ്ട്.


