- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബാലറ്റിലല്ലേ രണ്ടാമതാക്കാൻ കഴിയൂ, ജനങ്ങളുടെ മനസ്സിൽ ഞാൻ ഒന്നാമനാണ്'; ഷൂവിനനുസരിച്ച് കാല് മുറിക്കുന്ന പരിപാടി നടക്കില്ല; സ്വാധീനം ഉപയോഗിച്ച് ബാലറ്റ് പേപ്പറിൽ താഴെയാക്കിയെന്ന് പഴകുളം മധു

റാന്നി: വോട്ടിങ് മെഷീനിൽ ക്രമക്കേട് കാട്ടി തന്റെ പേര് ബോധപൂർവം രണ്ടാമതാക്കിയെന്ന ആരോപണവുമായി റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് തന്റെ പേര് ബാലറ്റ് പേപ്പറിൽ താഴേക്ക് മാറ്റിയതെന്നും എന്നാൽ വോട്ടർമാരുടെ ഹൃദയത്തിൽ താൻ എന്നും ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് മെഷീനിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പ്രമോദ് നാരായണന്റെ പേരാണ് ഒന്നാമത് നൽകിയിരിക്കുന്നത്.
ദേശീയ പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ പേര് മുൻഗണനാ ക്രമത്തിൽ ആദ്യം വരണമെന്നാണ് ചട്ടമെന്ന് പഴകുളം മധു ചൂണ്ടിക്കാട്ടി. ഇത് ലംഘിച്ചാണ് തന്റെ പേര് രണ്ടാമതാക്കിയത്. തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്കും ഇടതുമുന്നണി സ്ഥാനാർത്ഥിക്കും ഇതിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
"ബാലറ്റ് പേപ്പറിൽ അല്ലേ എന്റെ പേര് രണ്ടാമതാക്കാൻ കഴിയൂ, ജനങ്ങളുടെ മനസിൽ എന്റെ പേര് ഒന്നാം സ്ഥാനത്താണ്. അത് മാറ്റാൻ എതിർ സ്ഥാനാർത്ഥിക്കോ ഇവിടുത്തെ ഉദ്യോഗസ്ഥർക്കോ കഴിയില്ല. ഷൂവിനനുസരിച്ച് കാല് മുറിക്കുന്ന രീതിയിലാണ് നിയമത്തെ ഇവർ വ്യാഖ്യാനിക്കുന്നത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. അവർ ഇതിനെതിരെ ഇരട്ടി ശക്തിയോടെ പ്രതികരിക്കും." - പഴകുളം മധു
റാന്നിയിലെ ജനങ്ങൾ തന്നെ സ്വീകരിച്ചു കഴിഞ്ഞുവെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അട്ടിമറികൾ കൊണ്ട് ജനപിന്തുണ ഇല്ലാതാക്കാൻ കഴിയില്ലെന്നും പഴകുളം മധു കൂട്ടിച്ചേർത്തു.


