- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താര പ്രചാരകരുടെ പട്ടികയില്‍ കെ സുധാകരനും; 40 പേരടങ്ങുന്ന പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് താര പ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 40 പേര്‍ അടങ്ങുന്നവരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗേ, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എ കെ ആന്റണി, പ്രിയങ്കാ ഗാന്ധി, കെ സുധാകരന്‍, ഡി കെ ശിവകുമാര്‍, കനയ്യ കുമാര്‍, ഷമ മുഹമ്മദ്, ജോസഫ് വാഴക്കന്‍ എന്നിവരടക്കം പട്ടികയിലുണ്ട്.
മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആന്റണി, കെ സി വേണുഗോപാല്‍, പ്രീയങ്ക ഗാന്ധി, ദീപ ദാസ് മുന്‍ഷി, സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, ഡി കെ ശിവകുമാര്‍, മുകുല്‍ വാസ്‌നിക്, സച്ചിന്‍ പൈലറ്റ്, സണ്ണി ജോസഫ്, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, പി ജെ കുര്യന്‍, ബെന്നി ബെഹനാന്‍, എം കെ രാഘവന്‍, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ ജെ ജോര്‍ജ്, സമീര്‍ അഹമ്മദ് ഖാന്‍, ജെബി മേത്തര്‍, ഇമ്രാന്‍ പ്രതാപ്ഗര്‍ഹി, കനയ്യ കുമാര്‍, മൊഹമ്മദ് അസറുദ്ദീന്‍, കെ സി ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കന്‍, അലോഷ്യസ് സേവിയര്‍ എന്നിവരാണ് പട്ടികയിലുള്ളത്.


