- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയില്‍ പത്തുവയസുകാരിക്ക് നേരെ ആക്രമണം; 46കാരന് ആറ് വര്‍ഷം കഠിന തടവ്

X
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യലഹരിയില്‍ ഉപദ്രവിച്ച 46കാരന് ആറ് വര്‍ഷം കഠിന തടവ് വിധിച്ച് നെയ്യാറ്റിന്‍കര അതിവേഗ കോടതി (പോക്‌സോ). കുന്നത്തുകാല്‍ തവയത്തുകോണം പ്ലാവില വീട്ടില്‍ ഷാജിയെയാണ് (46) നെയ്യാറ്റിന്‍കര അതിവേഗ കോടതി (പോക്‌സോ) ജഡ്ജി കെഎം സുജ 6 വര്‍ഷം കഠിനതടവിനും 15 000 രൂപ പിഴ ഒടുക്കാനും വിധിച്ചത്.
2018ല്‍ മറ്റൊരു കേസില്‍ അകപ്പെട്ട ശേഷം, ജയില്‍ മോചിതനായി എത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ഷാജി, ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ് വിനോദ്, അഡ്വ. വിആര്‍ മായാദേവി എന്നിവര്‍ ഹാജരായി. വെള്ളറട എസ്എച്ച്ഒയായിരുന്ന സതീഷ് കുമാറാണ് പ്രതിക്കെതിരെ കേസെടുത്തതും കുറ്റപത്രം സമര്‍പ്പിച്ചതും.
Next Story


