- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പാലക്കാട് ഗതാഗത നിയന്ത്രണം

പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെമുതല്‍ പരിപാടി അവസാനിക്കുന്നതുവരെ പ്രധാന റോഡുകളില്‍ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. വാഹനങ്ങള്‍ വഴിതിരിച്ചുവിടും.
• വടക്കഞ്ചേരി, ആലത്തൂര്‍, കുഴല്‍മന്ദം ഭാഗങ്ങളില്‍നിന്ന് സ്വകാര്യ ബസുകള്‍ ദേശീയപാത, ചന്ദ്രനഗര്‍വഴി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെയായിരിക്കും.
• വടക്കഞ്ചേരി, ആലത്തൂര്‍, കുഴല്‍മന്ദം ഭാഗങ്ങളില്‍നിന്നുവരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളും കണ്ണനൂര്‍വഴി തിരിഞ്ഞ് തിരുനെല്ലായി, തങ്കം ജങ്ഷന്‍, യാക്കര, തോട്ടിങ്ങല്‍വഴി കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലേക്ക് പുറകിലൂടെ പ്രവേശിച്ച് തിരിച്ചും അതുവഴി പോകണം.
• കോയമ്പത്തൂര്‍, പൊള്ളാച്ചി ഭാഗങ്ങളില്‍നിന്നുവരുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളും തമിഴ്നാട് ബസുകളും കാഴ്ചപ്പറമ്പ്, പുഴയ്ക്കല്‍, യാക്കര ഡി.പി.ഒ. വഴി കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലേക്ക് പുറകിലൂടെ പ്രവേശിക്കയും അതുവഴിതന്നെ തിരിച്ചും പോകണം.
• കൊടുമ്പ്, ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂര്‍, ഭാഗങ്ങളില്‍നിന്നുവരുന്ന ബസുകളും മറ്റ് വാഹനങ്ങളും കാടാങ്കോട്ടുനിന്നുതിരിഞ്ഞ് ദേശീയപാതവഴി ചന്ദ്രനഗര്‍, കല്‍മണ്ഡപംവഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. അതുവഴിതന്നെ തിരിച്ചും പോകണം.
• തേങ്കുറുശ്ശി, നെന്മാറ ഭാഗങ്ങളില്‍നിന്നുവരുന്ന വാഹനങ്ങള്‍ കാഴ്ചപ്പറമ്പ് ജങ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് ദേശീയപാത, ചന്ദ്രനഗര്‍വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെ.
• കോട്ടായി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി ഭാഗത്തുനിന്നുവരുന്ന എല്ലാ ബസുകളും മറ്റ് വാഹനങ്ങളും മേപ്പറമ്പ്, പേഴുങ്കര, ചുണ്ണാമ്പുത്തറ വഴി വിക്ടോറിയകോളേജ്, താരേക്കാട് വഴിവന്ന് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിലേക്കും സ്റ്റേഡിയം സ്റ്റാന്‍ഡിലേക്കുമുള്ള വാഹനങ്ങള്‍ അതത് സ്റ്റാന്‍ഡിലേക്ക് തിരിഞ്ഞുപോകണം. യാത്രക്കാരെ കയറ്റി തിരിച്ചും ഈവഴിതന്നെ പോകണം.
• കോഴിക്കോട്, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നുവരുന്ന കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഒലവക്കോട്ടുനിന്ന് ബൈപ്പാസ് വഴി കല്‍മണ്ഡപം, ചന്ദ്രനഗര്‍വഴി ദേശീയപാതയിലൂടെ കാഴ്ചപ്പറമ്പിലെത്തി വലത്തോട്ടുതിരിഞ്ഞ് പുഴയ്ക്കല്‍, യാക്കര, ഡി.പി.ഒ. വഴി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് പുറകിലൂടെ പ്രവേശിക്കണം. അതുവഴിതന്നെ തിരിച്ചുപോകണം.
• സ്വകാര്യ ബസുകള്‍ ഒലവക്കോട്ടുനിന്ന് ശേഖരിപുരം, വിക്ടോറിയകോളേജ്, താരേക്കാട് വഴി വന്ന് മുനിസിപ്പല്‍ സ്റ്റാന്‍ഡിലേക്കും സ്റ്റേഡിയം സ്റ്റാന്‍ഡിലേക്കുമുള്ള ബസുകള്‍ അതത് സ്റ്റാന്‍ഡുകളിലേക്ക് തിരിഞ്ഞുംപോകണം. യാത്രക്കാരെ കയറ്റി അതേ വഴിയിലൂടെ തിരിച്ചുപോകണം.


