- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ അമിത മദ്യപാനി; ഫിറ്റായാല്‍ വിവസ്ത്രയായി പുറത്തേക്കിറങ്ങും; ചങ്ങലയിട്ട് പൂട്ടി ഭര്‍ത്താവ്: രക്ഷിച്ച് പോലിസും അഗ്നിരക്ഷാസേനയും
ഭാര്യ അമിത മദ്യപാനി; ചങ്ങലയിട്ട് പൂട്ടി ഭര്‍ത്താവ്

കൊല്ലങ്കോട്: റോഡരികില്‍ കാലുകള്‍ ചങ്ങലയിട്ട് പൂട്ടിയനിലയില്‍ കണ്ടെത്തിയ സ്ത്രീയെ പോലുസം അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. വീട്ടില്‍നിന്ന് പുറത്തുപോകാതിരിക്കാനായി ചങ്ങലയിട്ട് പൂട്ടിയത് താനാണെന്ന് ഇവരുടെ ഭര്‍ത്താവ് പോലീസിന് മൊഴിനല്‍കി. ഭാര്യയുടെ അമിത മദ്യപാനവും അതേച്ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ടാല്‍ ഭാര്യ നാട്ടുകാര്‍ക്കെല്ലാം ശല്യമാണെന്നും ഭര്‍ത്താവ് പോലിസിനോട് പറഞ്ഞു.
തമിഴ്‌നാട് നാമക്കല്‍ സ്വദേശിനിയായ 55-കാരിയെ ആണ് ഭര്‍ത്താവ് ചങ്ങലയ്ക്കിട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലങ്കോട് പട്ടണത്തിനടുത്താണ് കാലുകള്‍ ചങ്ങലയ്ക്കിട്ട നിലയില്‍ സ്ത്രീയെ കണ്ടെത്തുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ കൊല്ലങ്കോട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ഏറെനേരം ശ്രമിച്ച് ചങ്ങലയും പൂട്ടുകളും കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി സ്ത്രീയെ മോചിപ്പിച്ചു. തുടര്‍ന്ന്, ഇവരെ കൊല്ലങ്കോട് പോലീസിന് കൈമാറി.
ഊട്ടറയില്‍ ഷെഡ്ഡ് കെട്ടിയാണ് ഭാര്യയും ഭര്‍ത്താവും താമസിക്കുന്നത്. മദ്യപിച്ചുകഴിഞ്ഞാല്‍ ഇവര്‍ പരിസരവാസികള്‍ക്ക് ശല്യമുണ്ടാക്കുന്നതായും ഇതുമൂലം തനിക്ക് പണിക്കുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നുമാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്. മദ്യപിച്ചാല്‍ ഇവര്‍ വിവസ്ത്രയായി പുറത്തേക്കിറങ്ങുമെന്നും ഇയാള്‍ പറയുന്നു. ഇതോടെ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായി. സഹികെട്ടാണ് താന്‍ പണിക്കുപോകുമ്പോള്‍ ഭാര്യയുടെ കാലുകള്‍ പൂട്ടിയിട്ടതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.
ഭര്‍ത്താവ് ജോലിക്ക് പോയതിന് പിന്നാലെ പൂട്ടിയിട്ട കാലുമായി റോഡരികിലെത്തിയ സ്ത്രീ ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്റെ സഹായത്തോടെ ആനമാറിറോഡിലെ ഒരു വര്‍ക്ഷോപ്പിനുമുന്‍പില്‍ എത്തി. തുടര്‍ന്നാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുന്നത്. പ്രശ്‌നത്തെക്കുറിച്ച് ദമ്പതിമാരുമായി ചര്‍ച്ചനടത്തിയെന്നും ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന ഉറപ്പില്‍ കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചെന്നും പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രിജില്‍ പറഞ്ഞു.


