- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്; കോഴിക്കോടും കണ്ണൂരും കാസര്‍കോടും ഇന്ന് ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത
തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്

X
തിരുവനന്തപുരം: തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്. വേനല്‍മഴ ഉണ്ടായെങ്കിലും ഞായറാഴ്ച 37.8 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. 1988 മാര്‍ച്ച് 16-ന് ജില്ലയില്‍ 37.7 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. 38 വര്‍ഷംമുന്‍പുള്ള ഈ റെക്കോഡാണ് തകര്‍ന്നത്. തിങ്കളാഴ്ച 36-ലേക്ക് താഴ്ന്നു. എന്നാലും ശരാശരിയില്‍നിന്ന് 1.8 കൂടുതല്‍.
വേനല്‍മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നല്‍കി. വേനല്‍മഴ കാരണം പാലക്കാട് തിങ്കളാഴ്ച ചൂട് 0.5 ഡിഗ്രി കുറഞ്ഞു. കോഴിക്കോട് 1.3 ഡിഗ്രിയും കുറഞ്ഞു. കോട്ടയത്തും തിരുവനന്തപുരത്തും പുനലൂരിലുമാണ് ചൂട് ഉയര്‍ന്നുനിന്നത്. ശരാശരിയില്‍നിന്ന് രണ്ട് ഡിഗ്രിയോളം കൂടുതലാണ് ഈ പ്രദേശങ്ങളിലെ ചൂട്. പുനലൂരില്‍ 38 ആയി.
Next Story


