- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ഥിയെ വഴക്ക് പറഞ്ഞു; അധ്യാപകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ച് രക്ഷകര്‍ത്താവ്

ചെറുതോണി: വിദ്യാര്‍ഥിയെ വഴക്കു പറഞ്ഞുവെന്ന് ആരോപിച്ച് അധ്യാപകനെ വീട്ടില്‍ കയറി ആക്രമിച്ച് രക്ഷകര്‍ത്താവ്. അധ്യാപകനായ പുഷ്പഗിരി കളരിക്കല്‍ ലിന്‍സ് ജോര്‍ജി(37)നെയാണ് ഭാര്യയുടെയും മക്കളുടെയും മുന്‍പില്‍വെച്ച് ക്രൂരമായി മര്‍ദിച്ചത്. മദ്യലഹരിയില്‍ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കല്‍ ശരത് ശശി(28)യാണ് അധ്യാപകനെ ആക്രമിച്ചത്.
സ്വകാര്യസ്‌കൂളില്‍ ഒന്നാംക്ലാസില്‍ പഠിക്കുന്ന തന്റെ മകനെ വഴക്കുപറഞ്ഞു എന്നാരോപിച്ച് അധ്യാപകനായ ലിന്‍സിനെ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് ശരത് മര്‍ദിച്ചത്. ആരാടാ കൊച്ചിനെ തല്ലിയതെന്ന് ആക്രോശിച്ചായിരുന്നു രക്ഷകര്‍ത്താവിന്റെ മര്‍ദനം.
ലിന്‍സ് പണ്ട് ശരത്തിനേയും ട്യൂഷന്‍ ക്‌ളാസില്‍ പഠിപ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ശരീരത്തിന് കാര്യമായി ക്ഷതമേറ്റ ലിന്‍സിനെ തങ്കമണി സഹകരണ ആശുപത്രിയിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.


