നെടുമങ്ങാട്: ജനവിരുദ്ധ ഭരണത്തിനെതിരെ ശക്തമായ ജനവികാരമുണ്ടെന്നും നൂറില്‍പരം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കേരളം വെറുത്ത ഭരണാധികാരിയാണ് പിണറായി വിജയനെന്നും വി.എം. സുധീരന്‍ ആരോപിച്ചു. അരുവിക്കര നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായ വി.എസ്. ശിവകുമാറിന്റെ അരുവിക്കര പഞ്ചായത്ത് പര്യടനം കാച്ചാണിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. എസ്. ശിവകുമാറിന്റെ പര്യടനം വെള്ളൂര്‍ക്കോണത്തു സമാപിച്ചു.