- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം'; എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം. ഞങ്ങള്‍ പറയുന്നത് ഞങ്ങളല്ലേ പറയുക. ഓരോരുത്തര് ഓരോ രീതിയിലല്ലേ വര്‍ത്തമാനം പറയുന്നത്'. മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. നേമത്ത് എസ്.ഡി.പി.ഐ പിന്തുണ തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യമാണത്. വി. ശിവന്‍കുട്ടിയും വ്യക്തിപരമായി പിന്തുണ അഭ്യര്‍ഥിച്ചിട്ടില്ല.
കേരളത്തില്‍ ബി.ജെ.പി ജയിച്ചുകൂടാ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികളുണ്ട്. ആ നിലപാടുള്ള, രാഷ്ട്രീയമായി യോജിപ്പില്ലാത്ത ചിലര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം. ബി.ജെ.പി പരാജയപ്പെടണം എന്ന് ആഗ്രഹിച്ചവരാണ് അവര്‍. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തങ്ങളാണ് മുന്നിട്ടിറങ്ങുന്നതെന്ന് മനസ്സിലാക്കിയാണ് അങ്ങിനെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വര്‍ഗീയതയുമായി ബന്ധം ഉണ്ടാക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു.


