തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ഡീല്‍ ആരോപണം ഉയര്‍ത്തിയ സിപിഎം നേതാവ് എഎ റഹീമിനെതിരെ ചീഫ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയെന്ന് അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാര്‍. 2 കോടി രൂപയുടെ മാനനഷ്ട കേസ് കൊടുക്കുമെന്നും കളക്ടര്‍ക്കും പരാതി നല്‍കിയെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു. സിപിഎമ്മിന് പരാജയ ഭീതിയാണ്. അരുവിക്കരയിലും തിരുവനന്തപുരത്തും കോണ്‍ഗ്രസ് വിജയം ഉറപ്പാണ്. പെരുമാറ്റചട്ട ലംഘനമാണ് റഹിം നടത്തിയത്. വര്‍ഗ്ഗീയ ധ്രുവീകരണം നടത്തിയെന്നും പിന്‍വലിച്ച് മാപ്പ് പറയണമെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു.